കൊച്ചി: എറണാകുളം ശിവക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന പോര്‍ച്ചുഗീസുകാരനെ കൊച്ചിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യുന്നു. ഗോവയില്‍നിന്നാണ് പെഡ്രോ മിഗുവേല്‍നെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മാര്‍ച്ച് 17 ന് പുലര്‍ച്ചെയാണ് ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ വിദേശിയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടത്. മതില് ചാടിയാണ് ഇയാള്‍ അകത്തു കടന്നത്. ലാപ്ടോപ് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.
ഇയാള്‍ പാക്കിസ്ഥാനില്‍ നിന്നാണെത്തിയതെന്ന് പാസ്പോര്‍ട്ടില്‍നിന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദേവസ്വം ജീവനക്കാര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിനു കൈമാറി. കാര്യമായ ചോദ്യംചെയ്യല്‍ നടത്താതെ പൊലീസ് വിദേശിയെ വിട്ടയക്കുകയായിരുന്നു. ഇത് വിവാദമായതോടെയാണ് പൊലീസ് തെരച്ചില്‍ നടത്തിയതും വ്യാഴാഴ്ച ഗോവയില്‍ അറസ്റ്റ് ചെയ്തതും.
ഇന്നലെ വൈകിയാണ് പെട്രോ മിഗുവേല്‍നെ കൊച്ചിയില്‍ കൊണ്ടുവന്നത്. ഇയാളുടെ ചോദ്യം ചെയ്യലിന് സഹായിക്കാന്‍ ദ്വിഭാഷിയുടെ സാന്നിദ്ധ്യവും വിനിയോഗിക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: