മട്ടാഞ്ചേരി: നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ ഫോര്‍ട്ടുകൊച്ചിയില്‍ പിടിയിലായി. 900 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടതു. കല്‍വത്തി രണ്ടാം ലൈനില്‍ ജലീല്‍(36), തുരുത്തിയില്‍ ഷഹീര്‍(41) എന്നിവരെയാണ് ഫോര്‍ട്ട്കൊച്ചി ബസ് സ്റ്റാന്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തമിഴ് നാട്ടില്‍ നിന്നും ഒരു പാക്കറ്റിന് പത്ത് രൂപ നിരക്കില്‍ ലഭിക്കുന്ന ഹാന്‍സ് നാല്‍പ്പത് രൂപ ക്കാണ് ഇവര്‍ വിറ്റിരുന്നത്. വിദ്യാര്‍ത്ഥികള്‍, ബസ് തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഇവര്‍ വില്പന നടത്തിയിരുന്നത്.
പിടിച്ചെടുത്ത ഹാന്‍സ് എക്സൈസ് നശിപ്പിച്ചു. അസി. ഇന്‍സ്പെക്ടര്‍മാരായ പി.പി. മുഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ പി.എല്‍. ജോര്‍ജ്ജ്, സിവില്‍ എക്സൈസ്ഓഫീസര്‍മാരായ വി.എസ്. അനില്‍ കുമാര്‍ ,എച്ച്. ഷാജഹാന്, വി. ജയരാജ്, കെ.എ. റിയാസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: