കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം. രാവിലെ 5.15ഓടെ യാണ് തീ പിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ ആറു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാവിലെ ഏഴരയോടെ തീ ഏതാണ്ട് പൂര്‍ണമായും അണച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. എന്നാല്‍, എവിടെ നിന്നാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. തുണി മൊത്തവ്യാപാരക്കടയും പാത്രക്കടകളും ആക്രിക്കടകളും കത്തിനശിച്ചവയില്‍പ്പെടുന്നു. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: