കോട്ടയം: റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എന്ജിന് മാറ്റിയിടുന്നതിനിടെ ട്രെയിനിനു മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവിനു ദാരുണാന്ത്യം. ലൈനില്‍ നിന്നു ഷോക്കേറ്റ യുവാവ് ട്രെയിനിനു മുകളില്‍ കത്തിക്കരിഞ്ഞു വീഴുകയായിരുന്നു.
36 കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് സംശയിക്കുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ സ്റ്റേഷനുള്ളിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനു സമീപമായിരുന്നു സംഭവം. സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബോഗികളുമായി യോജിപ്പിക്കുന്നതിനു എന്ജിനിന് പിന്നിലേയ്ക്കു എടുക്കുന്നതിനിടെ നാഗമ്പടം ബസ് സ്റ്റാന്‍ഡ് ഭാഗത്തു നിന്നും ഓടിയെത്തിയ യുവാവ് ട്രെയിന്റെ എന്‍ജിനു മുകളിലേയ്ക്ക് ഓടിക്കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: