ദല്‍ഹി നരേല വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ

Sunday 11 June 2017 11:06 am IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നരേല വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 25ഓളം അഗ്‌നിശമനസേനാവിഭാഗങ്ങള്‍ തീയണയ്ക്കാനുളള ശ്രമം തുടരുകയാണ്. മേഖലയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്തുളള ഒരു പ്ലാസ്റ്റിക് ഫാക്ടറിയില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ തീപിടിത്തത്തിനുളള കാരണമെന്തെന്നു വ്യക്തമല്ല. സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.