ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക

Sunday 11 June 2017 10:58 am IST

യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് പെന്റഗണില്‍ നടന്ന ചര്‍ച്ചയിലേക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ സ്വാഗതം ചെയ്യുന്നു

വാഷിംങ്ടണ്‍: ഇന്ത്യയുമായി ചേര്‍ന്ന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് അമേരിക്ക. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു.

യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി, സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജന. മക്മസ്റ്റര്‍ എന്നിവരുമായി ഡോവല്‍ ചര്‍ച്ച നടത്തി.

ദക്ഷിണേഷ്യയിലെ വര്‍ദ്ധിച്ചു വരുന്ന ഭീകര പ്രവര്‍ത്തനങ്ങളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, പ്രതിരോധ ബന്ധം, സമുദ്ര സുരക്ഷ എന്നിവയും ചര്‍ച്ചാ വിഷയങ്ങളായി.

ട്രംപ് പ്രസിഡന്റായതിനു ശേഷമുളള ഡോവലിന്റെ രണ്ടാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.