ന്യൂദല്‍ഹി: അമേരിക്കയില്‍ നിന്നും തിരിച്ചയക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്.
271 ഇന്ത്യന്‍ വംശജരെ നാടുകടത്താനാണ് യു.എസ് തീരുമാനം. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുകയും അത് പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ അവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്കുകയുള്ളുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.
ഇന്ത്യക്കാരാണ് ഇവരെന്ന് പരിശോധിക്കാന്‍ പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ നല്‍കണമെന്നും അതിനുശേഷമേ നടപടിയിലേക്ക് കടക്കാവൂ എന്നും യുഎസിനെ അറിയിച്ചതായി സുഷമ പറഞ്ഞു. എന്നാല്‍ യുഎസില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: