ന്യൂദല്‍ഹി: ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ബില്‍ ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്സഭയില്‍ അവതരിപ്പിച്ചു. മാനസികാരോഗ്യ ബില്ലെന്നാണ് ഇത് അറിയപ്പെടുക.
ആത്മഹത്യാ ശ്രമത്തെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ് ബില്‍. കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് ഒരാള്‍ ജീവനൊടുക്കാന്‍ ശ്രിക്കുക. ഇത് മാനസിക രോഗമാണ്. അതിനാല്‍ അതിനെ ക്രിമിനല്വല്ക്കരിക്കരുത്. ബില്‍ അവതരിപ്പിച്ച് നദ്ദ പറഞ്ഞു.
ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: