പാട്ന: ബീഹാര്‍ ട്രെയിനാക്രമണക്കേസിലെ സൂത്രധാരനില്‍ ഒരാളായ ഷാഫി ഷെയ്ക്ക് ദുബായില്‍ നിന്നും പാക്കിസ്ഥാനിലേക്ക് മുങ്ങി. ട്രെയിന്‍ അട്ടിമറിക്കാന്‍ കൃത്യമായ സന്ദേശം നല്‍കിയത് ഇയാളായിരുന്നു.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ കൂട്ടാളിയാണ് ഇയാള്‍. ഇയാളെ ദുബായിയില്‍ നിന്ന് ഭാരതത്തില്‍ എത്തിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതിനിടെയാണ് പാക്കിസ്ഥാനിലേക്കുള്ള ഒളിച്ചോട്ടം.
കള്ളനോട്ട് റാക്കറ്റ് നടത്തി പാക്കിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വന്‍തോതില്‍ കള്ളനോട്ട് കടത്തുന്നയാളാണ് ഷാഫി. നേപ്പാളിലെ ഷംസുല്‍ ഹുദയ്ക്ക് റെയില്‍പ്പാളത്തില്‍ ബോംബു വയ്ക്കാന്‍ നിര്‍ദ്ദേശം നല്കിയതും ഇയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: