കോട്ടയം: റബ്ബര്‍ബോര്‍ഡിന്റെയും കേരള കുടുംബശ്രീമിഷന്റെയും ആഭിമുഖ്യത്തില്‍ റബ്ബര്‍കൃഷി മേഖലകളിലെ റബ്ബര്‍ ഉത്പാദകസംഘങ്ങള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീ അംഗങ്ങളുടെ തൊഴില്‍ സേനകള്‍ രൂപീകരിക്കുന്നു.
സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ രാമമംഗലം റബ്ബര്‍ ഉത്പാദകസംഘത്തിന്റെ നേതൃത്വത്തില്‍ ‘ഹരിത’എന്ന തൊഴില്‍ സേനയുടെ ഉദ്ഘാടനം റബ്ബര്‍ബോര്‍ഡ് ചെയര്മാന് എ. അജിത്കുമാര്‍ നിര്‍വ്വഹിക്കും. രാമമംഗലം റബ്ബറുത്പാദകസംഘത്തില്‍ 27ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങില്‍ കുടുംബശ്രീമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രകൃതിദത്ത റബ്ബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക, വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കുക, സ്ത്രീ ശാക്തീകരണം സാദ്ധ്യമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: