ബിജെപി സപ്ലൈ ഓഫീസ് മാര്‍ച്ച് നാളെ

Saturday 25 March 2017 7:55 pm IST

തുറവൂര്‍: ബിജെപി അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 27 ന് താലൂക്ക് സപ്ലൈ ഓഫിസിലേയ്ക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. ഭക്ഷ്യവിതരണ മേഖല താറുമാറാക്കിയ മന്ത്രി രാജിവെയ്ക്കുക, മുന്‍ഗണനാ പട്ടികയിലെ പാളിച്ച പരിഹരിക്കുക, പീലിംഗ് ഷെഡ് തൊഴിലാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. രാവിലെ 10 ന് ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്യും.നിയോജക മണ്ഡലം നേതൃത്വ യോഗം ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷനാകും. ജനറല്‍ സെക്രട്ടറിമാരായ ബി. ബാലാനന്ദ്, സി. മധുസൂദനന്‍, വൈസ് പ്രസിഡന്റുമാരായ എന്‍. വി. പ്രകാശന്‍, കെ. കെ. സജീവന്‍, സെക്രട്ടറി കെ. എന്‍. ഓമന, ട്രഷറര്‍ എസ്. ദിലീപ്കുമാര്‍, എച്ച്. പ്രേംകുമാര്‍, വി. ആര്‍. ബൈജു, സിജേഷ് ജോസഫ്, സ്മിത, ലേഖ, ആര്‍. ജയേഷ്, എസ്. ജയകൃഷ്ണന്‍, ബിനീഷ്, ഹരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.