കണ്ണൂര്‍: കുടുംബശ്രീ ജില്ലാമിഷന്-ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയുമായി ബന്ധപ്പെട്ട് 26ന് രാവിലെ 9.30 മുതല്‍ 12.30 വരെ പള്ളിക്കുന്ന് കൃഷ്ണമേനോന് സ്മാരക ഗവ: വനിത കോളേജില്‍ ലക്ഷ്യ 2017′ തൊഴില്‍ മേള നടക്കും. 24ന് വൈകിട്ട് 4 മണിക്ക് മുമ്പായി ലക്ഷ്യ-17′ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് ജോബ്മേളയില് പങ്കെടുക്കുവാന്‍ അവസരം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ 4 കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഒറിജിനല്‍ രേഖകള്‍ എന്നിവ സഹിതം മേളയില്‍ ഹാജരാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: