കണ്ണൂര്‍ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി 28 ന് പ്രഖ്യാപിക്കും

Saturday 25 March 2017 9:38 pm IST

കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി മാറുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ വൈദ്യുതി മന്ത്രി എം.എം.മണി ഈ മാസം 28 ന് വൈകിട്ട് 4.30ന് തോട്ടട ബസാറില്‍ വെച്ച് സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നിര്‍വ്വഹിക്കുമെന്ന് മേയര്‍ ഇ.പി.ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന 49 കുടുംബങ്ങളുടെ വീട് സൗജന്യമായി വയറിംങ് നടത്തിയാണ് വൈദ്യുതി എത്തിച്ചിട്ടുള്ളത്. കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍, ഇലക്ര്ടിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍, കേരള ഇലക്ര്ടിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍ വൈസര്‍ അസോസിയേഷന്‍, വിവിധ വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ കൂട്ടായ്മ, വൈദ്യുതി ഭവന്‍ സ്റ്റാഫ് ക്ലബ്ബ് മറ്റു വിവിധ സ്ഥാപനങ്ങള്‍, വ്യകതികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സൗജന്യമായി വയറിംഗ് നടത്തി സമ്പൂര്‍ണ വൈദ്യുതീകരണം സാധിച്ചത്. ചടങ്ങില്‍ പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഇ .പി.ലത , ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദാലി, കെഎസ്ഇബി ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ യു.ബാബുഗോപിനാഥ്, എന്‍.ബാലകൃഷ്ണന്‍, സി.പി.അശോകന്‍, വി. വി.സുനില്‍കുമാര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.