ഇരിട്ടി: സഹോദരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാട്ടാന കുത്തിക്കൊന്നു. വീരാജ്പേട്ട താലിക്കട്ടയിലെ മുസ്തഫയുടെയും സൈനബയുടെയും മകള്‍ ഷഫാന (18) ആണ് മരിച്ചത്. കാവേരി കോളേജിലെ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിനിയായ ഷഫാന ശനിയാഴ്ച രാവിലെ സഹോദരന് ഷജീറിനൊപ്പം ബൈക്കില്‍ കോളേജിലേക്ക് പോകവേ വഴിയില്‍ കാപ്പിത്തോട്ടത്തില്‍ വെച്ച് കാട്ടാന പിറകില്‍ വെച്ച് ബൈക്ക് മറിച്ചിടുകയും കൊമ്പ് കൊണ്ട് ഷഫാനയെ കുത്തിക്കൊല്ലുകയുമായിരുന്നു. അക്രമത്തില്‍ ഷഫീറിനും സാരമായി പരിക്കേറ്റു. ആനയുടെ കൊമ്പ് ഇതിനിടെ പകുതിയോളം പൊട്ടിപ്പോവുകയും ചെയ്തു. ഇതേ കോളേജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥികൂടിയാണ് സഹോദരന് സജീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: