ആലപ്പുഴ: സാമൂഹിക പരിവര്‍ത്തനം നടക്കുന്ന ഈ കാലഘട്ടത്തില്‍ മാറ്റത്തിന്റെ മുന്നണി പോരാളികളായി അഭിഭാഷകര്‍ മാറണമെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. നഗരേഷ്. ഭാരതീയ അഭിഭാഷക പരിഷത്ത് ആലപ്പുഴ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനുവേണ്ടി ത്യാഗം ചെയ്യാനുള്ള മനോഭാവം എല്ലാം ഭരണണാധികാരികള്‍ ചെയ്തോളുമെന്ന് വിചാരിക്കരുത്. സ്വയം പ്രവര്‍ത്തിച്ചുകൊണ്ട് മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കണം സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികള്‍ രാജ്യത്ത് വിജയിക്കാന്‍ കാരണം മറ്റൊന്നല്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ. പ്രേംകുമാര്‍ അദ്ധ്യക്ഷനായി. മുതിര്‍ന്ന അഭിഭാഷകരായ രാധാകൃഷ്ണന്‍നായര്‍, പി.കെ. ഗംഗാധരന് നായര്‍ എന്നിവരെ ആദരിച്ചു.
അഡ്വ. റ്റി.ഒ. നൗഷാദ്, അഡ്വ. എ. ജയശങ്കര്‍, അഡ്വ. രാജ്കുമാര്, അഡ്വ. ബാബു, അഡ്വ. പി. രാജേഷ്, അഡ്വ. ബി. അശോക്, അഡ്വ. പി. എസ്. ഗീതാകുമാരി, അഡ്വ. എന്‍. വി. സനു ചേര്‍ത്തല, അഡ്വ. വി. മധു ഹരിപ്പാട്, അഡ്വ. രണ്‍ജിത് ശ്രീനിവാസ്, അഡ്വ. പി.കെ. വിജയകുമാര്‍. അഡ്വ. എസ്. സുജിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: