ആലപ്പുഴ: അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി പ്രസംഗിക്കുന്ന ഇടതു സര്‍ക്കാരാണ് ഇപ്പോള്‍ ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, പെന്ഷന് പ്രായം 60 വയസായി ഉയര്‍ത്തി ഏകീകരിക്കുക, വിലക്കയറ്റം തടയുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ ജില്ലാ കമ്മറ്റി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ. മധു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. സോളിമോന്‍ എന്‍ജിഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി എ. പ്രകാശ്, ഭാരതീയ മസ്ദൂര്‍ സംഘ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയി, കേരള എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന് , വൈസ് പ്രസിഡന്റ് പി. ഷിബു, ജില്ലാ സെക്രട്ടറി സുമേഷ് ആനന്ദ്, ജില്ലാ ജോ. സെക്രട്ടറിമാരായ ആര്. കരുണാകരന്, ജയ്മോഹന്‍, ജില്ലാട്രഷറര്‍ കെ.ആര്. രജീഷ് എന്‍ജിഒ സംഘ് ജില്ലാ വനിതാ കണ്‍വീനര്‍ കെ.ആര്. രമാദേവി, മഹില്കുമാര്, ശ്രീജിത്ത്, ജയകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: