എടത്വാ: തലവടി വേദവ്യാസ വിദ്യാപീഠം സ്കൂളിന്റെ 15-ാംമത് വാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രസിഡന്റ് വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ഗാന രചയിതാവ് രാജീവ് ആലുങ്കല്‍ ഭദ്രദീപം തെളിച്ചു. ബ്ലോക്ക് മെമ്പര്‍ സിന്ധു മഹേശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിരൂപ്, അജിത്ത് കുമാര്‍ പിഷാരത്ത്, സി.പി. മോഹനചന്ദ്രന്, സ്കൂള്‍ സെക്രട്ടറി റ്റി.കെ. രാധാകൃഷ്ണന്, പ്രധാന അധ്യാപിക സജിനി സുഭാഷ്, ജയകൃഷ്ണന്, സുനീഷ അനീഷ്, കിഷോര്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രപതിയുടെ ജീവന് രക്ഷാപതക് ലഭിച്ച അനന്ദകൃഷ്ണന്, സ്കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹയായ ഗൗരി എസ്. നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: