ആന്‍സിറ്റയ്ക്കായി ചെട്ടികാട് ഗ്രാമം ഇന്ന് കൈകോര്‍ക്കുന്നു

Saturday 25 March 2017 9:16 pm IST

ചെട്ടികാട്: രണ്ടാം ക്ലാസുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ തീരദേശഗ്രാമമായ ചെട്ടികാട് പ്രദേശവാസികള്‍ ഇന്ന് കൈകോര്‍ക്കും. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് കുന്നേല്‍ ജോര്‍ജ്ജിന്റെ മകള്‍ ആന്‍സിറ്റ ജോര്‍ജ്ജിന്റെ (7) ജീവനുവേണ്ടിയാണ് തീരദേശവാര്‍ഡുകളിലെ ജനങ്ങള്‍ ധനസമാഹരണത്തിന് ഇറങ്ങുന്നത്. ചെട്ടികാട് പാട്ടുകളം എസ്ആര്‍ആര്‍എല്‍പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ആന്‍സിറ്റയുടെ കാഴ്ച ശക്തി കുറയുന്നതായി അദ്ധ്യാപികയാണ് മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് ബ്രെയിന്‍ ട്യൂമറെന്ന് സ്ഥിരീകരിച്ചത്. ഇതിനാവശ്യമായ പണം കണ്ടെത്താനാകാതെ ജോര്‍ജ്ജ് വിഷമിക്കുന്നതിനിടെയാണ് കൈത്താങ്ങായി നാട്ടുകാര്‍ എത്തിയത്. തീരദേശവാര്‍ഡുകളായ 12, 13, 14 വാര്‍ഡുകളും 11-ാം വാര്‍ഡിന്റെ ചില പ്രദേശങ്ങളിലുമാണ് ഇന്ന് ധനസമാഹരണം നടത്തുന്നത്. ചെട്ടികാട് കോര്‍പ്പറേഷന്‍ ബാങ്കില്‍ അക്കൗണ്ട് നമ്പര്‍. 039000101014682, ഐഎഫ്എസ്‌സി കോഡ്: സിഒആര്‍പി0000390.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.