ആലപ്പുഴ: പഴവീട് ജങ്ഷനു സമീപമുണ്ടായ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും റോഡരികില്‍ ലോട്ടറി കച്ചവടം നടത്തുന്ന സ്ത്രീക്കും പരിക്ക്. വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലേയ്ക്ക് മറിഞ്ഞ ഓട്ടോയുടെ അടിയില്‍പെട്ടാണ് ലോട്ടറി വില്‍പ്പനക്കാരിക്ക് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. സംഭവ സമയത്ത് ഓട്ടോയില്‍ മറ്റു യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപവാസികളും യാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: