തൊടുപുഴ: വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അഭിഭാഷകന് പരിക്ക്.
എറണാകുളം ഹൈക്കോടതിയിലെ അഭിഭാഷകനുമായ റ്റി ബി കൃഷ്ണനാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. രോഗിയുമായി കോലഞ്ചേരിയിലേയ്ക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ ജങ്ഷനില്‍ നിന്നും കോലാനി ഭാഗത്തേയ്ക്ക് പോകുന്ന റോഡിലേയ്ക്ക് തിരിഞ്ഞ സമയത്താണ് ആംബുലന്‍സുമായി കൂട്ടിയിടിക്കുന്നതെന്നാണ് പോലീസ് നല്കുന്ന വിവരം. തലയ്ക്ക് പരിക്കേറ്റ അഭിഭാഷകന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാറിന്റെ ഡ്രൈവര്‍ സാബു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ മറ്റൊരു ആംബുലന്‍സ് എത്തിച്ച് രോഗിയേയും ആശുപത്രിയിലേക്ക് മാറ്റി. റോഡില്‍ ഓയില്‍ വീണതിനാല്‍ തൊടുപുഴ ഫയര്‍ഫോഴ്സ് എത്തി ഇത് കഴുകി വൃത്തിയാക്കി.
സംഭവത്തില്‍ അഭിഭാഷകന്റെ മൊഴിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. വലുപ്പ മേറിയ ജങ്ഷനില്‍ വേണ്ട വിതത്തിലുള്ള മുന്‍കരുതലുകള്‍ സുരക്ഷ സംബന്ധിച്ച് എടുക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് വിവരം. ഇവിടെ റൗണ്ട് സ്ക്വയര്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: