പുന്നപ്ര: പുന്നപ്ര തീരമേഖലയില്‍ സാമൂഹ്യവിരുദ്ധര്‍ ഒരുകടയും രണ്ടു വീടുകളും തകര്‍ത്തു. പുന്നപ്ര തെക്കുപഞ്ചായത്ത് പുതുവല്‍ കോളനിയില്‍ സുമതി, പുതുവല്‍ നിഷാദ് എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് അക്രമം ഉണ്ടായത്. കഴിഞ്ഞദിവസം രാത്രി 10.30നാണ് സുമതിയുടെ വീടും ഇതിനോടു ചേര്‍ന്ന കടയും അടിച്ചു തകര്‍ത്തത്. പ്രദേശത്തെ ഗുണ്ടാസംഘമാണ് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ മേഖലയില്‍ വീട്ടുകാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസിന് പരാതി നല്‍കിയിട്ടും യാതൊരു അന്വേഷണം നടന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. അക്രമങ്ങള്‍ക്കു കാരണം മയക്കുമരുന്നു മാഫിയ സംഘമാണെന്നും പോലീസ് അടിയന്തരമായി ഇടപെട്ട് ശക്തമായ നടപടി കൈക്കൊള്ളണമെന്നും ധീവരസഭ 51 നമ്പര്‍ ശാഖാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: