ഒളശ്ശ പൂവന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ 30ന് പൊങ്കാല നടക്കും. 9.30ന് ക്ഷേത്രം തന്ത്രി ഭണ്ഡാര അടുപ്പില്‍ അഗ്നിതെളിച്ച് പൊങ്കാലയ്ക്ക് ആരംഭം കുറിക്കും. 11.30ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 12ന് അന്നദാനം ഇവ നടക്കുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.ആര്. സതീഷ്കുമാര്‍ അറിയിച്ചു. രാവിലെ 7.30ന് തന്ത്രി കടിയക്കോല്‍ മനയ്ക്കല്‍ കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കലശാഭിഷേകം നടത്തും. മംഗലത്ത് രാജേഷ് നമ്പൂതിരിയുടെ സഹകാര്‍മികനായിരിക്കും. ഒളശ്ശ സനല്‍കുമാറും സംഘത്തിന്റെ മേളവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: