ചങ്ങനാശേരി: ബെപ്പാസ് റോഡിലെ മാലിന്യ നിക്ഷേപം തടയുന്നതിനുള്ള പദ്ധിതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ചങ്ഹനാശ്ശേരി നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ ബജറ്റ് ചര്‍ച്ച ബഹി്ക്കരിച്ചു.
മാലിന്യപ്രശ്നം ചൂണ്ടിക്കാട്ടി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍.പി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ പ്രസന്നകമാരി ടീച്ചര്‍, രമാദേവി, ബിന്ദു വിജയകുമാര്‍ എന്നിവര്‍ ഡയസ്സിലെത്തി പ്രതിഷേധമറിയിച്ചു. മാലിന്യ വിഷയത്തില്‍ ഉയര്‍ന്നുവന്ന അഴിമതിയും ബജറ്റില്‍ പക്ഷപാതപരമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെയും നഗരസഭയ്ക്ക് അകത്തും പുറത്തും പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിലീഡര്‍ എന്‍.പി. കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: