പാലാ: പോലീസിനെ വെട്ടിച്ച് മീനച്ചിലാറ്റില്‍ ചാടിയ കൗമാരക്കാരെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ഇക്കഴിഞ്ഞ അര്‍ധരാത്രിയില്‍ പാലായിലാണ് സംഭവം. രാമപുരം, നീലൂര്‍ സ്വദേശികളാണ് പിടിയാലായവര്‍.
ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും മുളക് പൊടി, ചുറ്റിക, സ്ക്രൂഡ്രൈവര്‍ തുടങ്ങിയ ഉപകരണങ്ങള്‍ കണ്ടെത്തി. ഹൈവേ പോലീസ് സംഘം മെയിന്‍ റോഡില്‍ വച്ച് ഇവരുടെ ബാഗു പരിശോധിക്കുന്നതിനിടെയാണ് പാലാ വലിയപാലത്തിനു സമീപം റിവര്‍വ്യൂ റോഡില്‍ നിന്ന് ഇവര്‍ മീനച്ചിലാറ്റിലേയ്ക്ക് ചാടിയത്. പിന്നാലെയെത്തിയ പോലീസ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചു.
ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും വെളളത്തില്‍ നിന്നും കരയ്ക്കുകയറി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇവരെ കണ്ടെത്തുകയുമായിരുന്നു.
ഇവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണത്തിന് ഉപകരിക്കാവുന്ന സാധനസാമഗ്രികളാണ് ബാഗില്‍ നിന്നും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: