കോഴിക്കോട്: സ്റ്റാറ്റിയൂട്ടറി പെന്ഷന് പുന:സ്ഥാപിക്കാതെയും ശമ്പള പരിഷ്കരണ പ്രകാരമുള്ള കുടിശ്ശിക വിതരണം ചെയ്യുന്നതിന് തുക വകയിരുത്താതെയും ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഫെറ്റോ സംസ്ഥാന ട്രഷറര്‍ ബി. ജയപ്രകാശ്. ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിവില്‍സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക, പെന്ഷന് പ്രായം 60 വയസ്സായി ഉയര്‍ത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ ധര്‍ണ്ണയില്‍ ഫെറ്റോ ജില്ലാ സെക്രട്ടറി അനൂപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് ജില്ലാ ജോയന്റ് സെക്രട്ടറി സുരേഷ്കുമാര്‍ എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാലമണി, എന്‍ജിഒ സംഘ് സംസ്ഥാന ജോ സെക്രട്ടറി ടി. ദേവാനന്ദന്, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന്, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി പി.കെ. അനുജിത്ത്, പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് രവീന്ദ്രന് കറുത്തേടത്ത്, വി.പി. വേണു, പി.ജി. നിരീഷ് കുമാര്‍, അജിത്, ബിജു, സി. രഘുനാഥന്, യു.സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: