തിരുവല്ല: പ്രകൃതിസ്നേഹം സംസ്കാരമായി പരിവര്‍ത്തനപ്പെടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പത്തനംതിട്ട ജില്ലയില്‍ ബിജെപി ഏറ്റെടുത്ത ജലസ്വരാജ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിമല, പമ്പാ നദികളുടെ സംഗമസ്ഥലമായ കടപ്ര പഞ്ചായത്തിലെ കീച്ചേരിവാല്കടവില് നടന്ന പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അംബികാദേവി ടീച്ചര്‍ അദ്ധ്യക്ഷയായി.
സംസ്ഥാന ട്രഷറാര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ, വക്താവ് ജെ.ആര്. പത്മകുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ടി.ആര്. മുരളി, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ഭാരവാഹികളായ ഷാജി ആര്.നായര്‍, എസ.്എന്‍. ഹരികൃഷ്ണന്, വിജയകുമാര്‍ മണിപ്പുഴ, അജി വിശ്വനാഥ്, കുറ്റൂര്‍ പ്രസന്നകുമാര്‍ എ്ന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: