കിണറിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Saturday 25 March 2017 11:16 pm IST

നെടുമങ്ങാട് : കിണറിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കിണറിനുള്ളിലെ മോട്ടോര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ശരിയാക്കാന്‍ കിണറ്റില്‍ ഇറങ്ങി കിണറ്റിനുള്ളില്‍ അകപ്പെട്ടുപോയ കല്ലയം കാരമൂട്ടില്‍ വിഷ്ണു ഭവനില്‍ ബിജു(35)നെയും സഹായിയെയുമാണ് രക്ഷപ്പെടുത്തിയത്. സ്വന്തം കിണറ്റിലെ മോട്ടോര്‍ ശരിയാക്കാന്‍ കിണറ്റില്‍ ഇറങ്ങിയതാണ് ബിജുവും സഹായിയും. 50 അടിയോളം താഴ്ചയുള്ള കിണറ്റിനുള്ളില്‍ അകപ്പെട്ടുപോയ ഇവരെ നെടുമങ്ങാട്ട് നിന്നും ഫയര്‍ഫേഴ്‌സ് വിഭാഗം സ്‌റ്റേഷന്‍ ഓഫീസര്‍ സൂരജിന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ എസ്.അനില്‍കുമാര്‍, ഫയര്‍മാന്‍ രഞ്ജു എന്നിവരാണ് രാത്രി കിണറ്റില്‍ ഇറങ്ങി നെറ്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. കിണറ്റില്‍ അകപ്പെട്ട് ബോധരഹിതനായ ബിജുവിനെ സഹായി താങ്ങി പിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ലീഡിംഗ് ഫയര്‍മാന്‍ എസ്.അനില്‍കുമാര്‍ അറിയിച്ചു. ഒരാഴ്ചയ്ക്ക് മുമ്പ് ആര്യനാട്ട് വന്‍താഴ്ചയുള്ള കിണറ്റിനുള്ളില്‍ അകപ്പെട്ടുപോയ രണ്ടുപേരെ അന്ന് ലീഡീംഗ് ഫയര്‍മാന്‍ എസ്.അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.