കൊച്ചി: തൃക്കരിപ്പൂര്‍ കെ എം കെ കലാസമിതി അവതരിപ്പിക്കുന്ന ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഏപ്രില്‍ 29 മുതല്‍ മെയ് ഒന്നു വരെ തീയ്യതികളില്‍ പാലക്കാട് വിക്റ്റോറിയ കോളേജില്‍ അരങ്ങേറും. പാലക്കാട്ടെ സാംസ്ക്കാരിക കൂട്ടായ്മയായ ഗ്രാമ്യ, കേരള സംഗീത നാടക അക്കാദമി, ഒ.വി. വിജയന് സ്മാരക സമിതി എന്നിവരുടെ സഹകരണത്തോടെയാണ് ഈ സാംസ്ക്കാരികോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാടകദിനത്തില്‍ കാലത്ത് പാലക്കാട് നിന്ന് കഥാഭൂമികയായ തസ്രാക്കിലേക്കും, ചിതലിയിലേക്കും യാത്രകള്‍ സംഘടിപ്പിക്കും. തസ്രാക്കില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും, കുട്ടികളുടെ കവി സമ്മേളനവും നടക്കും. മൂവായിരത്തോളം കാണികള്‍ക്ക് നാടകം കാണാന്‍ അവസരം ഉണ്ടായിരിക്കും. പ്രവേശന പാസിന്റെ വിതരണ ഉദ്ഘാടനം സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി എറണാകുളം പ്രസ് ക്ളബ്ബില്‍ നിര്‍വ്വഹിച്ചു. പ്രോഗ്രാം കമ്മറ്റി ഭാരവാഹികളായ സി. രൂപേഷ്, ഷൈന്‍ ശങ്കര്‍ദാസ്, അനീഷ് എം.ആര്, കാവില്‍ മണി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: