മീനങ്ങാടി: വനവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബന്ധുവും സുഹൃത്തും അറസ്റ്റില്‍. ആനന്ദന് (35), മണി (29) എന്നിവരെയാണ് പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. മീനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
മദ്യപാനിയായ ഭര്‍ത്താവിന്റെ ഉപദ്രവത്തില്‍ നിന്നു രക്ഷനേടാന്‍ പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. അപ്പോള്‍ പത്തും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികള്‍ ബന്ധുവിന്റെ വീട്ടിലായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. അമ്മ തിരിച്ചുവന്ന ഉടനെ കുട്ടികള്‍ വിവരം പറഞ്ഞു. തുടര്‍ന്ന് നേരിട്ട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: