മൗണ്ട് അബു(രാജസ്ഥാന്): ജനിച്ചത് കറാച്ചിയിലാണെങ്കിലും അച്ചടക്കം പഠിച്ചതും വിദ്യാഭ്യാസം ലഭിച്ചതും ആര്‍എസ്എസില്‍ നിന്നാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി.
തെറ്റായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന വലിയ പാഠം പകര്‍ന്നു നല്‍കിയത് ആര്‍എസ്എസ് ആണ്. രാജ്യത്തോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവും പഠിച്ചതും ശാഖയിലൂടെയാണ്. ബ്രഹ്മകുമാരീസിന്റെ 80ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.
വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്മാന് പി. ജെ കുര്യന്, വിവിധ കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: