കൊരട്ടിയില്‍ റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ വേണമെന്ന് ആവശ്യം

Sunday 26 March 2017 8:34 pm IST

ചാലക്കുടി: സംസ്ഥാനത്തെ ഏക കേന്ദ്ര സര്‍ക്കാര്‍ പ്രസ് സ്ഥിതി ചെയ്യുന്ന കൊരട്ടിയില്‍ റീജിണല്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ഗവ. പ്രസും ക്വാര്‍ട്ടേഴ്‌സും സ്ഥിതി ചെയ്യുന്ന 75 ഏക്കറോളം സ്ഥലം ഉപയോഗപ്പെടുത്തി ക്യാന്‍സര്‍ സെന്റര്‍ തുടങ്ങിയാല്‍ അത് കേരളത്തിന് അര്‍ബുദചികിത്സ#ാരംഗത്ത് ആശ്വാസമാകും. കേന്ദ്ര സര്‍ക്കാര്‍ പ്രസ് വികസനമില്ലാതെ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. ഇവിടെ അമ്പതില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് എന്താണ്ട് എല്ലാവരും റിട്ടയര്‍ ചെയ്യും. ഇപ്പോഴത്തെജീവനക്കാരെ കോയമ്പത്തൂരിലേക്കോ മറ്റോ മാറ്റി ഇവിടെ ക്യാന്‍സര്‍ സെന്റര്‍ പോലൂള്ള ജനോപകാര പ്രദമായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നാണ് ആവശ്യം. ദിനം പ്രതി കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2014 ലെ കണക്ക് പ്രകാരം കേരളത്തില്‍ 14.5 ലക്ഷത്തോളം ക്യാന്‍സര്‍ രോഗികളുണ്ട്.2020 ആകുമ്പോഴേക്കം 17 ലക്ഷത്തിലധികമാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.കേരളത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊരട്ടിയില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങിയാല്‍ സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കും അത് വലിയൊരാശ്വാസമാക്കും. ഇപ്പോള്‍ തിരുവനന്തപുരത്തെ ആര്‍.സി.സി.യെയാണ് ഏകാശ്രയം. ഐടി പാര്‍ക്ക്, കിന്‍ഫ്ര തുടങ്ങിയ വികസനത്തോടൊപ്പം ക്യാന്‍സര്‍ സെന്റര്‍ കൂടി ആരംഭിച്ചാല്‍ കൊരട്ടി കേരളത്തിലെ അിറയപ്പെടുന്ന പട്ടണമായി മാറാന്‍ സാധ്യതയുണ്ട്. 105 ഏക്കര്‍ വരുന്ന പ്രസിന്റെ സ്ഥലത്ത് നിന്ന് 25 ഏക്കര്‍ ഉപയോഗിച്ച് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് പണിതിട്ടുണ്ട്. ഇതെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി കൊണ്ടിരിക്കുകയാണ്. പ്രസിന്റെ ഉപയോഗിക്കാതെ കിടന്നിരുന്ന 35 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാരിന് വിട്ട് നല്‍കിയതിനെ തുടര്‍ന്നാണ് അവിടെ കിന്‍ഫ്ര പാര്‍ക്ക് ആരംഭിച്ചത്. ദേശീയപാതക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്രയും വേഗം ക്യാന്‍സര്‍ റീജിണല്‍ സെന്റര്‍ തുടങ്ങുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ഏവരുടേയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുന്നതിനുള്ള നിവേദനം ബിജെപി ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നിവേദനം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നല്‍കി. മണ്ഡലം ഭാരവാഹികളായ കെ.യു.ദിനേശന്‍, ടി.എസ്.മുകേഷ്, സി.എന്‍.വത്സന്‍, പി.എസ് സുമേഷ്, പഞ്ചായത്ത് ഭാരാവാഹികളായ സി.ആര്‍.അജേഷ്, വി.സി.സിജു എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. നഗരവികസന മന്ത്രി വെങ്കയ്യനായിഡു, ആരോഗ്യ മന്ത്രി ജെ.പി.നദ്ദ എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.