ജിഷ്ണുവിന്റെ മരണം: എജി ഹാജരാകും

Sunday 11 June 2017 5:00 am IST

ന്യൂദല്‍ഹി: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ മുകുള്‍ റോഹ്ത്തഗി ഹാജരാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് എ.ജി. ഹാജരാകുന്നത്. ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മ മഹിജയുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. രണ്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും. കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തടയണമെന്നും മഹിജ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.