രണ്ട് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

Sunday 26 March 2017 9:21 pm IST

കുമളി: ദേശീയപാതയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. മൂന്ന് പേര്‍ പിടിയില്‍. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് 2 കിലോ കഞ്ചാവുമായി ഇവര്‍ പിടിയിലാകുന്നത്. എറണാകുളം പള്ളുരുത്തി കപ്പയില്‍ വീട്ടില്‍ സിബി (46), ചക്കാലയ്ക്കല്‍ ജോണ്‍പോള്‍ (28), ചക്കാലയ്ക്കല്‍ ആന്റണി (27) എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദേശീയപാത 183-ല്‍ മഞ്ചുമല ഭാഗത്ത് നിന്നാണ് വാഹനം പിടികൂടുന്നത്. ഫോര്‍ഡ് ഫീഗോ കാറിനുള്ളില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്ന കഞ്ചാവ്. വിദഗ്ധ പരിശോധനയ്ക്കായി തുടര്‍ന്ന് മൂവരെയും റേഞ്ച് ഓഫിസിലേക്ക് മാറ്റി ഇതിനിടെയാണ് സിബി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ജീവനക്കാരിയെ തള്ളിയിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ കതകില്‍ തലയിടിച്ച് വീഴുകയാ യിരുന്നു. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വനിത ജീവനക്കാരിയും ചികിത്സ തേടി. പ്രതിക്കെതിരെ ജീവനക്കാരിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരായ സതീഷ്‌കുമാര്‍, കൃഷ്ണകുമാര്‍, ജോബി, ജോസി, അനില്‍കുമാര്‍, രാജേഷ്‌കുമാര്‍, സ്‌റ്റെല്ലാ ഉമ്മന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.