കഞ്ചാവുമായി പിടിയില്‍

Sunday 26 March 2017 9:24 pm IST

കുമളി: ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി 17 കാരന്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് 40 ഗ്രാം കഞ്ചാവുമായി പിടിയിലായത്. തനിക്കും കൂട്ടുകാര്‍ക്കും ഉപയോഗിക്കുന്നതിനാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. കമ്പത്ത് നിന്നുമാണ് കഞ്ചാവ് ലഭിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഷാഫി, അരവിന്ദാക്ഷന്‍ കെ എസ്, പി ആര്‍ സുനില്‍കുമാര്‍, ബിനീഷ്‌കുമാര്‍ പി എസ്, ജി ജി ക ഗോപാല്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.