ഇരിങ്ങാലക്കുട: കുഞ്ഞുണ്ണിമാഷിന്റെ 11-ാം ചരമവാര്‍ഷികദിനം തപസ്യ ആചരിച്ചു.
പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നു പറഞ്ഞ കുഞ്ഞുണ്ണിമാഷുടെ സാസ്കാരിക ഗരിമയും ജീവിതലാളിത്യവും നന്മയും വര്‍ത്തമാനകാല സാഹിത്യകാരന്മാര്ക്ക് അനുകരണീയമാണെന്ന് തപസ്യ കലാസാഹിത്യവേദി വിലയിരുത്തി.
പ്രസിഡണ്ട് പി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. സംഘടനസെക്രട്ടറി കെ.ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് എന്‍ മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.
മാടായികോണം: ശക്തിസാംസ്കാരിക വേദി വിവിധ പരിപാടികളോടെകുഞ്ഞുണ്ണിമാഷിന്റെ ചരമവാര്‍ഷികദിനം ആചരിച്ചു.
പ്രസിഡണ്ട് ഉണ്ണികൃഷ്ണന് കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പി.മുരളീകൃഷ്ണന്, സി.ദിലീപ്, പി.രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: