അന്തിക്കാട്: നാട്ടിക നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്ക് തങ്ങളുടെ മികവുകള്‍ പങ്കുവെക്കുന്നതിന് സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ മികവുത്സവം 2017 സംഘടിപ്പിച്ചു. ചെമ്മാപ്പിള്ളി സെറാഫിക്ക് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂളില്‍ നടന്ന മുകവുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ശ്രീദേവി ഉദ്ഘാടനം ചെയ്തു.
അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.കിഷോര്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സിജിമോഹന്ദാസ് മുഖ്യാതിഥിയായി. താന്ന്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭാസുരേഷ്, ചേര്‍പ്പ് എഇഒ, പി.കൃഷ്ണദാസ്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം ബി.ബാബു, പിടിഎ പ്രസിഡന്റ് എം.ബി.സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ബിപിഒ അന്തിക്കാട് ബിആര്‍സി വി.വി.സാജന് സ്വാഗതവും, ചേര്‍പ്പ് ബിആര്‍സി യു.കെ ഹസീന നന്ദിയും പറഞ്ഞു.
വൈകീട്ട് തൃപ്രയാര്‍ കിഴക്കേനടയില്‍ നടന്ന സാംസ്കാരിക സമ്മേളനം ചേര്‍പ്പ് ബ്ലോക്ക്പ്രസിഡന്റ് വി.ആര്.സരള ഉദ്ഘാടനം ചെയ്തു. താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി കെ ലോഹിതാക്ഷന് മുഖ്യാതിഥിയായി. കെ.എം.ഗോപി ദാസന്, വി.വി.സാജന്, കെ. കെ. തുളസി എന്നിവര്‍ സംസാരിച്ചു. മികവു പത്രിക സമര്‍പ്പണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: