ജപ്തി നിര്‍ത്താന്‍ നിവേദനം നല്‍കി

Sunday 11 June 2017 6:30 am IST

കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ കടബാദ്ധ്യതയിന്മേല്‍ ബാങ്കുകളുടെ ജപ്തി നടപടി നിര്‍ത്തിവയ്ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് നിവേദനം നല്‍കി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്നു. മത്സ്യബന്ധനത്തില്‍ വന്‍ കുറവുണ്ട്. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ബാങ്കുകളുടെ ജപ്തി നടപടി ജീവിതം ദുരിതമയമാക്കുന്നു. ബോട്ട്, മത്സ്യബന്ധന ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ ഗ്രൂപ്പുകള്‍ എടുത്ത ലോണിന്റെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ ക്രൂശിക്കപ്പെടുന്നു. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.