കോട്ടയം: വിശ്വകര്‍മ്മജരുടെ തൊഴില്‍, സാമ്പത്തികമായ ഉന്നമനത്തിന് വേണ്ടി രൂപീകരിച്ച ഗായത്രി സ്വയംസഹായ സംഘവും തൊഴില്‍ സംരംഭവും എന്ന വിഷയത്തെ ആസ്പദമാക്കി വിഎസ്എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപി അദ്ധ്യതക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡംഗം പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ബോര്‍ഡംഗങ്ങളായ കെ.ആര്. സുധീന്ദ്രന്‍, പിടി. രംഗനാഥന്, ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. രാജന് ട്രഷറര്‍ പി.ബി. രതീഷ്, ടി.ജി. സുരേഷ്കുമാര്‍, കെ.എസ്. മോഹനന്, കോട്ടയം യൂണിയന് പ്രസിഡന്റ് എ. രാജന്, സെക്രട്ടറി കെ.കെ. രാജപ്പന്, ചങ്ങനാശേരി യൂണിയന് സെക്രട്ടറി കെ.ഡി. നടരാജന്, നരിമറ്റം സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: