ബിജെപിയുടെ ഫ്‌ളെക്‌സും കൊടിയും തകര്‍ത്തു

Sunday 26 March 2017 10:22 pm IST

മറ്റക്കര: മഞ്ഞാമറ്റത്ത് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച ഹൈമാസ്റ്റ്‌ലൈറ്റ് ജംഗ്ഷനില്‍ സ്ഥാപിക്കാതെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡും കൊടിയും നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുസമ്മേളനവും നടത്തി. ജില്ലാ വൈസ്പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ മറ്റക്കര, അഖില്‍ എം.ജി. ഗോപാലകൃഷ്ണന്‍, പ്രസന്നകുമാര്‍, സജീവ്, ശിവദാസ് ഇടമുള തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.