കടുത്തുരുത്തി: ഇനി കടത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈഫൈ പഞ്ചായത്ത്. പഞ്ചായത്തിന്റെ ഇരുനൂറ് മീറ്റര്‍ ചുറ്റളവില്‍ ഒരേസമയം 150 പേര്‍ക്ക് വൈഫൈ ഉപയോഗിക്കാനാകും. ഉപഭോക്താവിന് ഇരുനൂറ് എംബി ഡേറ്റാ ലഭിക്കും. പഞ്ചായത്ത് യോഗനടപടി ക്രമങ്ങളും മിനിട്സും ഓണ്‍ലൈനാക്കുന്ന ഐകെഎമ്മിന്റെ സകര്‍മ്മ സോഫ്റ്റ്വെയറും പഞ്ചായത്തില്‍ നടപ്പാക്കി. നികുതിയടവ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാവുന്ന സഞ്ചായ-സാംഖ്യ ഇന്റഗ്രേഷന്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: