യംഗുണ്: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്കെതിരേ മ്യാന്മാറിന് മുന്‍തൂക്കമുണ്ടെന്ന് ഇന്ത്യന്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റാന്റീന്‍ പറഞ്ഞു.
ഇന്ത്യ- മ്യാന്മാര് മത്സരം നാളെ ഇവിടെ നടക്കും.
മ്യാന്മാര് ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്.അവരുടെ മണ്ണിലാണ് മത്സരം.കൂടാതെ മുന്‍പ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം മ്യാന്മറിനായിരുന്നെന്ന് സ്റ്റീഫന്‍ പറഞ്ഞു.
പൊരുതാനുളള കരുത്തും കാണികളുടെ ആരവവും അവര്‍ക്ക് തുണയാകും.നീണ്ട ഇടവേളയ്ക്കുശേഷമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.സാഹചര്യങ്ങളും വ്യത്യസ്ഥമാണ്.
ചരിത്രത്തെ നിരാകരിക്കാന്‍ ആര്‍ക്കും കഴിയില്ല.എന്നാല്‍ ഇന്നലകള്‍ ഇന്നലകള്‍ മാത്രമാണ്്.അതെസമയം ഇന്ന് മറ്റൊരു ദിവസവും.ഞങ്ങളുടെതായ ദിനത്തില്‍ ആരെ തോല്‍പ്പിക്കാനും ഞങ്ങള്‍ക്ക് കഴിയും.ഞങ്ങക്കൊരു നല്ലദിവസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മ്യാന്മാറിനെ തോല്‍പ്പിക്കാന്‍ കടുത്ത പോരാട്ടം തന്നെ കാഴ്ചവയ്ക്കണം.അതേസമയം അവര്‍ മോശമായി കളിക്കുകയും വേണമെന്ന് സ്റ്റീഫന്‍ പറഞ്ഞു.
മ്യാന്മറിനെതിരായ മത്സരത്തിന് മുന്‍പ് നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ രണ്ടിനെതിരേ മുന്ന് ഗോളുകള്‍ക്ക് കമ്പോഡിയയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: