മട്ടാഞ്ചേരിയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് ഇല്ലാതാകുന്നു

Monday 27 March 2017 12:21 am IST

മട്ടാഞ്ചേരി: സുധീരന്റെ രാജിയെ തുടര്‍ന്ന് ഡിസിസി സെക്രട്ടറിയടക്കം ഗ്രൂപ്പിലെ 13ഓളം പേര്‍ ഭാരവാഹിത്വം രാജിവെച്ചതോടെ മട്ടാഞ്ചേരി മണ്ഡലത്തില്‍ 'എ' വിഭാഗം ഇല്ലാതാകുന്നു. 
'ഐ' വിഭാഗം മേല്‍കൈ നേടാന്‍ കടുത്ത പരിശ്രമത്തിലാണ്. യുഡിഎഫ് മുന്നണിയിലും ഇതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമായതായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 
കൊച്ചി മണ്ഡലത്തിലെ മട്ടാഞ്ചേരിയില്‍ 'എ' വിഭാഗം നേതൃത്വത്തിന്റെ ഏകാധിപത്യ സമീപനത്തിലും വ്യക്തി അടിസ്ഥാന പ്രവര്‍ത്തനശൈലിയും കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇത് കോണ്‍ഗ്രസ്സിലും യുഡിഎഫിലും പ്രതിസന്ധിക്ക് കാരണവുമായി. കാലങ്ങളായി സംസ്ഥാനത്ത്  എ, ഐ. ഗ്രൂപ്പ് പോരില്‍  'എ' ഗ്രൂപ്പ് ആധിപത്യ മുറപ്പിച്ച മണ്ഡലമായിരുന്നു മട്ടാഞ്ചേരി. 
സംസ്ഥാന തലത്തില്‍ 'എ' ഗ്രൂപ്പ് മേല്‍കൈ നേടിയപ്പോള്‍ കൊച്ചിയില്‍ എ വിഭാഗത്തിന് വിലാസം നഷ്ടപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍  തുടങ്ങിയ  എതിര്‍പ്പുകളാണ് എ വിഭാഗത്തിന്റെ തകര്‍ച്ചക്കിടയാക്കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.