ചികിത്സാ സഹായം നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി - ഷിബു ബേബി ജോണ്‍

Monday 11 July 2011 11:46 am IST

തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെ നിര്‍ബന്ധിച്ച് ചേര്‍ക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. എന്നാല്‍ ചികിത്സാ സഹായം നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ബജറ്റില്‍ പറഞ്ഞ രാജീവ് ആരോഗ്യ പദ്ധതിക്ക് തടസമാകില്ലെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവരുടെ മക്കളില്‍ മെരിറ്റ്‌ അടിസ്ഥാനത്തില്‍ എന്‍ജിനീയറിംഗ്‌, മെഡിക്കല്‍ പ്രവേശനം നേടുന്നവര്‍ക്ക്‌ ലാപ്‌ടോപ്പ്‌ നല്‍കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍ നിയമസഭയില്‍ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.