ബിഎംഎസ് മത്സ്യത്തൊഴിലാളി സംഘം  ജില്ലാ സമ്മേളനം

Monday 27 March 2017 12:26 am IST

പറവൂര്‍: ഇന്ത്യന്‍ സമുദ്രത്തില്‍ മത്സ്യബന്ധനം നടത്തുന്ന വിദേശ ട്രോളറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍. ബിഎംഎസ് മത്സ്യത്തൊഴിലാളി സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 
സമുദ്ര പരിപാലന നിയമത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.എം. സതീശന്‍ അദ്ധ്യക്ഷനായി. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, ദേശീയ സമിതി അംഗം എ.ഡി. ഉണ്ണികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.എസ്. സുനില്‍, കെ.സി. രാജന്‍, കെ.എസ്. ശ്യാംജിത്ത്, പി.എസ്. ബെന്നി, രന്ദീപ് എന്നിവര്‍ സംസാരിച്ചു. മത്സ്യത്തൊഴിലാളി സംഘം പുതിയ ജില്ലാ ഭാരവാഹികളായി  എന്‍.എം. സതീശന്‍ (പ്രസിഡന്റ്), സി.എസ്. സുനില്‍ (സെക്രട്ടറി), ഷാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.