മാനസിക വികാസത്തിന് വായന  അത്യാവശ്യം: ഡോ. ലീലാവതി

Monday 27 March 2017 12:28 am IST

ആലുവ: മാനസിക വികാസനത്തിന് വായന അത്യാവശ്യമാണെന്ന് സാഹിത്യ നിരൂപക ഡോ.എം. ലീലാവതി. എറണാകുളം ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ഇപ്പോള്‍ മാനസിക ലോകം വികസ്വരമാണ്. സമ്മാനമായി പുസ്തകങ്ങള്‍ കൊടുക്കണം. വായന സാമ്പത്തിക ലാഭം മാത്രമാകരുത് അറിവു വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആകണമെന്നും അവര്‍ പറഞ്ഞു. 
ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്  പി.ആര്‍. രഘു അദ്ധ്യക്ഷനായി.  സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, ജോ. സെകട്ടറി സി.കെ. ഉണ്ണി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.പി. വേലായുധന്‍, വി.കെ.ഷാജി, പി.സി.ജയ എന്നിവര്‍ പ്രസംഗിച്ചു.  സര്‍ഗ്ഗോത്സവം പ്രതിഭകള്‍ക്ക് സാഹിത്യകാരി ഗ്രേസി സമ്മാനം നല്‍കി. മൂന്നു ദിവസങ്ങളിലായി ആലുവ  മഹാത്മാഗാന്ധി ടൗണ്‍ ഹാളിലാണ് പുസ്തകോത്സവം നടക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.