ഇരിക്കൂര്‍: കഞ്ചാവ് വില്‍പ്പനയ്ക്കിടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാമാനം അമ്പലത്തിന് സമീപം സ്കൂട്ടറിലെത്തി കഞ്ചാവ് കൈമാറവേ പെരുവളത്ത് പറമ്പിലെ വളപ്പിനകത്ത് മുനീറി(28)നേ ഇരിക്കൂര്‍ എസ്ഐ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 25 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഉളിക്കല്‍ ടൗണില്‍ വച്ച് വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഉളിക്കല്‍ പരിക്കളം സ്വദേശി പുത്തന്‍പുരയില്‍ സുബൈറിനെ(49)യാണ് ഉളിക്കല്‍ എസ്ഐ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 10ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: