പയ്യന്നൂര്‍: വാല്മീകി രാമായണം ധര്‍മ്മാര്‍ത്ഥ കാമങ്ങളെപ്പറ്റിയും അധ്യാത്മരാമായണം മോക്ഷത്തെപ്പറ്റിയും പ്രതിപാദിച്ചുകൊണ്ട് ഭാരതീയ ജീവിതസന്ദേശം പകര്‍ന്നുതന്നു എന്ന് ഡോ.വാരണക്കോട് ഗോവിന്ദന് നമ്പൂതിരി പ്രസ്താവിച്ചു. ഭാരതീയ വിചാര കേന്ദ്രം പയ്യന്നൂര്‍ സ്ഥാനീയ സമിതിയുടെ പ്രതിമാസ പ്രബന്ധ സമ്മേളനത്തില്‍ വാല്മീകി രാമായണവും അധ്യാത്മരാമായണവും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ യൂണിവേര്‍സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന്റെ പൂരക്കളി മറുത്തുകളി അവാര്‍ഡ് നേടിയ പണ്ഡിതരത്നം വി.പി ദാമോദര പണിക്കരെ ആദരിച്ചു. സിപിസിആര്‍ഐ റിട്ട. സയന്റിസ്റ്റ് മാധവന് നമ്പൂതിരി ആദരസമര്‍പ്പണം നടത്തി. കാനപ്രം ഈശ്വരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.പി.അനില്‍കുമാര്‍ സ്വാഗതവും വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: