പാനൂര്‍: സിപിഎം പാനൂര്‍ ഏരിയ സെക്രട്ടറിയുടെ ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്ത്തകന് റിമാന്‍ഡില്‍. അരയാക്കൂലിലെ ജന്മീന്റെവിട ബിഗേഷിനെ മര്‍ദ്ധിച്ച സംഭവത്തിലാണ് മനേക്കരയിലെ പുതിയപുരക്കല്‍ സഹ്യനെ(34)യാണ് പാനൂര്‍ എസ്ഐ എംഎസ്.ഫൈസല്‍ അറസ്റ്റു ചെയ്തത്. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ബിഗേഷിന്റെ സഹോദരന് ജന്മീന്റെവിട ബിജുവും സംഘവുമാണ് കഴിഞ്ഞ ദിവസം ബിഗേഷിനെ മര്‍ദ്ധിച്ചത്. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചമ്പാട്,അരയാക്കൂല്‍ പ്രദേശത്ത് സിപിഎം ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ രൂക്ഷമായ പ്രശ്നങ്ങളാണ് നിലവിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: