ശ്രീകണ്ഠാപുരം: പയ്യാവൂര്‍ ടൗണില്‍ തുണിക്കടയുടെ ഗോഡൗണില്‍ പിന്നോക്ക വിഭാഗക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാപാരി അറസ്റ്റില്‍. പയ്യാവൂര്‍ ടൗണിലെ കിഡ്സ് വേള്‍ഡ് ഉടമ ശ്രീകണ്ഠാപുരം പഴയങ്ങാടി ബദരിയ നഗറിലെ അക്കരമ്മല്‍ പുതിയപുരയില്‍ അഷ്റഫ്(50)നെയാണ് പയ്യാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 221 ന് കടയുടെ ഗോഡൗണില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ പോയെങ്കിലും ലഭിച്ചിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് യുവതി പിന്നോക്ക വിഭാഗ കമ്മീഷനേയും തളിപ്പറമ്പ് ഡിവൈഎസ്പിയേയും കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: