ശ്രീനഗര്‍: ഭീകരര്‍ ജമ്മു കശ്മീര്‍ മന്ത്രി ഫറൂഖ് ആന്ദ്രാബിയുടെ അനന്തനാഗിലെ വീടാക്രമിച്ചു. ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.
വന്‍തോതില്‍ ആയുധങ്ങളുമായെത്തിയ ഭീകരര്‍ മന്ത്രിയുടെ വീടിന് നേരെ വെടിവെക്കുകയായിരുന്നു. നാല് റൈഫിളുകള്‍ ഉപേക്ഷിച്ചാണ് ഭീകരര്‍ സ്ഥലം വിട്ടത്.
ആക്രമണം നടക്കുമ്പോള്‍ മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടെ അടുത്ത ബന്ധുകൂടിയാണ് ഫറൂഖ്. 12 മണിക്കൂറിനുള്ളില്‍ നടന്ന രണ്ടാമത്തെ വലിയ ആക്രമണമായിരുന്നു ഇത്.
ഒരു സബ് ഇന്‍സ്പെക്ടറുടെ വീടിന് നേരെയായിരുന്നു ആദ്യത്തെ ആക്രമണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ രണ്ടിന് ടണല്‍ ഉദ്ഘാടനത്തിന് എത്താനിരിക്കെയാണ് ആക്രമണമെന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: